കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്
സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു മാപ്പിള കലാ ഗവേഷകനും ഗായകനുമായ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു .ഫോക്ലോർ അവാർഡ് ജേതാവ് മുനീറ കെ പി ടി യെ ആദരിച്ചു ഏഷ്യാനെറ്റ് സ്റ്റാർസിംഗർ മത്സരാർത്ഥി
അഖിൽ ദേവിനെയും, മഴവിൽ മനോരമ സൂപ്പർ ഫോർ മത്സരാർത്ഥി അനുശ്രീ അനിൽ കുമാറിനെയും അനുമോദിക്കുകയുണ്ടായി .
കൂടാതെ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും ഓൺലൈനിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് , മദ്ഹ് ഗാന മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണവും നടത്തി. ഹാരിസ് വെള്ളമുണ്ട സ്വാഗതം പറഞ്ഞു , റംല വൈത്തിരി അദ്ധ്യക്ഷ സ്ഥാനം വഹിച്ചു HIMUP മാനേജ്മെന്റ് സെക്രട്ടറി മൊയ്തീൻകുട്ടി സംസാരിച്ചു കൂടാതെ സ്റ്റേറ്റ് ഭാരവാഹികളായ സാദിഖ് മാന്തോട്ടം , ഷഹീർ വടകര , കബീർ നല്ലളം എന്നിവർ സംസാരിച്ചു. ഹിപ്സ് റഹ്മാൻ കൽപ്പറ്റ നന്ദി പറഞ്ഞു.
