പെട്രോൾ-ഡീസൽവില ഘട്ടം ഘട്ടമായി കുറയുമെന്ന് കേന്ദ്രമന്ത്രി

February 23
12:35
2021
ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ നിരന്തരമായി അഭ്യർഥിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് ഇന്ത്യയിലും പെട്രോൾ-ഡീസൽ വില വർധിക്കാൻ കാരണമെന്നും ധർമേന്ദ്ര പ്രദാൻ പറഞ്ഞു.
ഘട്ടം ഘട്ടമായി ഇന്ത്യയിൽ എണ്ണവില കുറയും. കോവിഡിനെ തുടർന്ന് എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വെട്ടിചുരുക്കിയിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.
അതേസമയം പെട്രോളിയം ഉൽപന്നങ്ങളുടെ വില ഓരോ ദിവസവും ഇന്ത്യയിൽ വർധിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപയാണ് വില. ഡീസൽ 81 രൂപയിലുമെത്തിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment