കൊട്ടാരക്കര : മഹിളാമോർച്ച നിയോജകമണ്ഡലം സെക്രട്ടറി പ്രിയംവദ പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി അംഗം ഗിരിജകുമാരി എന്നിവരെ പാർട്ടി വിമത സ്ഥാനാർഥികളായി മത്സരിച്ചു എന്ന കാരണത്താൽ നിയോജകമണ്ഡലം കോർ കമ്മിറ്റി തീരുമാനപ്രകാരം ബിജെപിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ഒബിസി മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് എം എൽ ബിനു,യുവമോർച്ച നിയോജകമണ്ഡലത്തിൽ വല്ലം വിഷ്ണു എന്നിവരെ പാർട്ടി ചുമതല നിന്നും ഒഴിവാക്കിയതായി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് വയയ്ക്കൽ സോമൻ അറിയിച്ചു
