Asian Metro News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭർത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി

 Breaking News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭർത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭർത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി
January 14
08:58 2021

മും​ബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​സ്താ​വ​ന പു​റ​ത്തു​വി​ട്ട​ത്. 26കാരിയും ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ചെമ്പൂരിനും ഗോ​വ​ണ്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ലാ​യി.

26കാ​രി​യാ​യ യു​വ​തി​യും 31കാ​ര​നാ​യ യു​വാ​വും ര​ണ്ടു മാ​സം മു​ന്‍​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​ണ് ഇ​രു​വ​രും. ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​മാ​യി ഇ​വ​ര്‍ ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍റെ വാ​തി​ലി​ന​ടു​ത്താ​ണ് ഇ​വ​ര്‍ നി​ന്ന​ത്. വാ​തി​ലി​ന് അ​ടു​ത്ത് നി​ന്നും മാ​റാ​ന്‍ യു​വ​തി ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍ ഇ​വ​രെ പി​ടി​ച്ചു നി​ര്‍​ത്തി. പി​ന്നീ​ട് ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ട്രെ​യി​ന്‍ ഗോ​വ​ണ്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ സം​ഭ​വം ക​ണ്ടു നി​ന്ന യാ​ത്ര​ക്കാ​രി ഇ​തേ​ക്കു​റി​ച്ച്‌ റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. അ​വി​ടെ വ​ച്ചു ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment