ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്ത ബീഹാറില്‍ നിന്നുള്ള കര്ഷകന് മരിച്ച നിലയില്‍. 32 വയസുകാരനായ അജയ് മോറെയാണ് ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍വെച്ച് മരണപ്പെട്ടത്. കര്‍ഷകര്‍ താമസിച്ചിരുന്ന ക്യാമ്ബിലാണ് അജയ് മോറെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിംഘു അതിര്‍ത്തിയില്‍ ആയിരുന്നു സുഹൃത്തുക്കളോടൊപ്പം മോറെ സമരത്തില്‍ പങ്കെടുത്തിരുന്നത്. ണേഖലയിലെ അതി ശൈത്യത്തെ തുടര്‍ന്ന് ശരീര താപനില താഴ്ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഭാര്യയും മൂന്നു മക്കളും പ്രായമായ രക്ഷിതാക്കളുമാണ് മോറെയുടെ കുടുംബത്തില്‍ ഉള്ളത്. സമരം തുടങ്ങിയതിന് ശേഷം മരണപ്പെടുന്ന അഞ്ചാമത്തെ കര്‍ഷകനാണ് മോറെ.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരേ കാലാവസ്ഥ പോലും വകവെക്കാതെ കര്‍ഷകര്‍ സമരം തുരുകയാണ്. കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.