Asian Metro News

മൺറോതുരുത്ത് കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസിൻറെ പ്രാഥമിക റിപ്പോർട്ട്‌

 Breaking News

മൺറോതുരുത്ത് കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസിൻറെ പ്രാഥമിക റിപ്പോർട്ട്‌

മൺറോതുരുത്ത് കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസിൻറെ പ്രാഥമിക റിപ്പോർട്ട്‌
December 09
11:10 2020

കൊല്ലം: മണ്‍റോ തുരുത്തില്‍ നടന്ന കൊലപാതകം വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റിപ്പോര്‍ട്ട്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സംഭവം രാഷ്ട്രീയ കൊലപാതമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച ആണ് കൊലപാതകം നടന്നത്. വി​ല്ലി​മം​ഗ​ലം നി​ധി​പാ​ല​സി​ല്‍ ആ​ര്‍.​മ​ണി​ലാ​ല്‍ (50) ആണ് മരിച്ചത്. ഇതുമായി ബന്ധെപ്പെട്ട് അ​ശോ​ക​ന്‍ (56), സ​ത്യ​ന്‍ (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ ഹോം​സ്റ്റേ ഉ​ട​മ മണിലാലും അ​ശോ​ക​നും ത​മ്മി​ലു​ള്ള മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. റിസോര്‍ട്ട് നടത്തിപ്പിലെ പ്രശ്നങ്ങളും മണിലാലിൻറെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും ആണ് മരണത്തിലേക്ക് നയിച്ചത്.
ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാണ് സ​ത്യ​ന്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് സിപിഐഎം അംഗീകരിച്ചിട്ടില്ല. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം തന്നെയാണ് ഇതെന്നാണ് പാര്‍ട്ടി പറയുന്നത്. റിപ്പോര്‍ട്ടില്‍ ആ‍ര്‍എസ്‌എസിനെക്കുറിച്ചോ സിപിഎമ്മിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment