തിരുവനന്തപുരം : എക്സ്പ്രസ് സ്പെഷ്യലായി മാറിയിരിക്കുകയാണ് പുനലൂര്‍ – മധുര പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എന്നാല്‍, ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതായി ആരോപണമുണ്ട്. തിരുവനന്തപുരം മുതല്‍ മയ്യനാട് വരെ ഓര്‍ഡിനറി ടിക്കറ്റിന് 50 രൂപയും സ്ലീപ്പറിന് 145 രൂപയും തേര്‍ഡ് എ.സിക്ക് 505 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.
നിരവധി റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ റദ്ദാക്കിയെങ്കിലും ശക്തമായ ബഹുജന പ്രക്ഷോഭം നടന്ന മയ്യനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കിലെ വര്‍ദ്ധന ഒഴിവാക്കണമെന്നും സ്ഥിരം യാത്രക്കാരുടെ സീസണ് ടിക്കറ്റ് സംവിധാനം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് നാളെ 101 ഇ – മെയില്‍ അയക്കുമെന്ന് മയ്യനാട് റെയില്‍വേ പാസഞ്ചേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ. നജിമുദ്ദീന്‍, സെക്രട്ടറി റോജി രവീന്ദ്രന് തുടങ്ങിയവര്‍ അറിയിക്കുകയുണ്ടായി.