പാലക്കാട് / പട്ടാമ്പി :പട്ടാമ്പി നഗരസഭയുടെ 2020-21 ജനകീയാസൂത്രണ പദ്ധതിയിലെ വളളൂര്‍ ഹെല്‍ത്ത് സെന്ററിന്റെയും, കുടുംബശ്രീ യൂണിറ്റിന്റെയും, വായനശാലയുടെയും കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നഗരസഭ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍ നിര്‍വ്വഹിച്ചു. 8 ലക്ഷം രൂപയാണ് പ്രൊജക്റ്റ് കോസ്റ്റ്. ഡിവിഷന് കൗണ്‍സിലര്‍ പി സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി.എ ജബ്ബാര്‍, കൗണ്‍സിലര്‍ കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
