പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ‘ആരവം’ ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

പാലക്കാട് / പട്ടാമ്പി : കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായുള്ള ‘ആരവം’ പദ്ധതിയിലുൾപ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ‘ ആരവം ഇൻഡോർ സ്റ്റേഡിയം’ വി.കെ ശ്രീകണ്ഠൻ എം.പി നാടിന് സമർപ്പിച്ചു.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഫ്ലോറിങ് പ്രവർത്തികൾക്കായി നാലര ലക്ഷം രൂപയും,ഇലക്ട്രിക്ക് പ്രവർത്തികൾക്കായി രണ്ടര ലക്ഷം രൂപയും,സ്ട്രക്ച്ചർ പ്രവർത്തികൾക്കായി 23 ലക്ഷം രൂപയുമാണ് ചിലവഴിച്ചത്.നോർത്ത് കൈപ്പുറം എക്കോ സംസ്കാരിക കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്.രണ്ട് ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ടുകൾ,പവലിയൻ,ഡ്രസ്സിങ് റൂം,വിശ്രമസ്ഥലം,ടോയ്ലെറ്റ്, കളിക്കാർക്കുള്ള വാം അപ്പ് ഉപകരണങ്ങൾ
എന്നീ സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ട്.
നാട്ടിലെ കായിക പ്രേമികളുടെ ചിരകാല ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.പൂർണ്ണമായും ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യത്തെ ഇൻഡോർ സ്റ്റേഡിയമാണിത്.
There are no comments at the moment, do you want to add one?
Write a comment