അടൂര്‍: അടൂരിനു തണലേകുന്ന മുത്തശ്ശി മരങ്ങള്‍ വധഭീഷണിയില്‍. അടൂര്‍ ഗാന്ധി സ്മൃതി മൈതാനം നിറഞ്ഞ് നൂറുകണക്കിനു യാത്രക്കാര്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും ആശ്വാസമായ മുത്തശ്ശി മരങ്ങളുടെ ചെറുചില്ലകള്‍ ഉണങ്ങിനിന്നത് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു. ഇവ യഥാസമയം വെട്ടിമാറ്റാത്ത അധികൃതര്‍ രണ്ടുദിവസം മുമ്പ് വെട്ടിമാറ്റുകയും തുടര്‍ന്ന് വലിയ ശിഖരങ്ങളും കൂടി വെട്ടി മരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതാണ് വിവാദമായത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ മുന്നറിയിപ്പില്ലാതെ നഗരസഭ ജീവനക്കാര്‍ വെട്ടാന്‍ നടത്തിയ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
