കോക്കാട് വാർഡിൽ വൈദ്യുതിയും, ടീവിയും ഒരുക്കി മാതൃകയായി. കോക്കാട് യു പി എസിലെ വിദ്യാർഥിനികളായവർക്കാണ് ഈ സൗകര്യം ഒരുക്കിയത്. കട്ടകെട്ടിയ വീടിനും മേൽക്കൂര വെറും ടാർപാലിനാണ് അവർക്ക് ഉള്ളത്. ഒരാഴ്ച മുൻപാണ് അയൽവാസിയായ ഉഷയും, സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ രാജു ചേട്ടനും ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ വഴി ആവശ്യം ശ്രദ്ധയിൽ പെടുത്തിയത്. പഞ്ചായത്ത്മെമ്പറോട് പലതവണ പറഞ്ഞിട്ടും പാവങ്ങളായതുകൊണ്ടു പരിഗണിച്ചില്ലെന്ന് പറഞ്ഞപ്പോൾ സഹായിക്കണം ഇന്ന് തോന്നി. പിന്നീട് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അമൽ ബാബുവിനെ ചുമതലപ്പെടുത്തി പഞ്ചായത്തിലും കെ എസ് ഇ ബി യിലും ഇടപെട്ടു സിപിഎം കോക്കാട് പ്രദേശിക നേതൃത്വം പണമടച്ചു കഴിഞ്ഞ ദിവസം കണക്ഷൻ കിട്ടി. പഞ്ചായത്തിൽ നിന്നും ഒരു വീടെന്ന സ്വപ്നം ഇനിയും ബാക്കിയാണ്. കോക്കാട് ഗ്രന്ഥശാല സെക്രട്ടറി സുന്ദരൻസാർ ടീവി കൈമാറുക കൂടി ചെയ്തപ്പോൾ തല്ക്കാലം ആ കുടുംബത്തിന് ഒരു ആശ്വാസം ആയി.
ഡി വൈഎഫ് ഐ മേഖല പ്രസിഡന്റ് മനിൽ, അജേഷ്, അരുൺ, സുനിൽ, ഓമനഅമ്മ, ഉഷ എന്നിവർ പങ്കെടുത്തു