Asian Metro News

വയനാട് ജില്ലയില്‍ പുതിയതായി 12 കോവിഡ് രോഗികള്‍

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വയനാട് ജില്ലയില്‍ പുതിയതായി 12 കോവിഡ് രോഗികള്‍

വയനാട് ജില്ലയില്‍ പുതിയതായി 12 കോവിഡ് രോഗികള്‍
July 14
13:07 2020

വയനാട് : ജില്ലയില്‍ ചൊവ്വാഴ്ച്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവര്‍ :
ജൂലൈ 9 ന് കര്‍ണാടകയില്‍ നിന്നെത്തിയ 62 കാരനായ കാക്കവയല്‍ സ്വദേശി, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്നെത്തിയ 33 വയസ്സ് പ്രായമുള്ള പനമരം സ്വദേശികളായ ദമ്പതികള്‍, ജൂണ്‍ 27 ന് ദുബായില്‍ നിന്നു വന്ന 54 വയസ്സുള്ള പുല്‍പ്പള്ളി സ്വദേശി, ബംഗളുരുവില്‍ നിന്നും ജൂലൈ 9, 10, 11, 13 തിയ്യതികളില്‍ ജില്ലയിലെത്തിയ 42 കാരനായ വെള്ളമുണ്ട സ്വദേശി, 24 വയസ്സുള്ള പിലാക്കാവ് സ്വദേശി, 39 കാരനായ പടിഞ്ഞാറത്തറ സ്വദേശി, 22 കാരനായ മുട്ടില്‍ സ്വദേശി , 21 വയസ്സുള്ള മുള്ളന്‍കൊല്ലി സ്വദേശി, അമ്പലവയല്‍ സ്വദേശി (27), എളുമണ്ണം സ്വദേശി (42), പുല്‍പ്പള്ളി സ്വദേശി (51)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തില്‍ 3584 പേര്‍
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച്ച 321 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 293 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3584 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11201 സാമ്പിളുകളില്‍ 9531 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9333 നെഗറ്റീവും 198 പോസിറ്റീവുമാണ്.

https://chat.whatsapp.com/KpJ4rOCF7dAGzuCuXKQQ9U

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment