ന്യൂഡൽഹി : കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കോവിഡ് പശ്ചാത്താലത്തിൽ പരീക്ഷ നടത്തുന്നതിൽ ആശങ്ക അറിയിച്ച് ഒരു കൂട്ടം രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി പരിഗണിക്കവെ ഇക്കാര്യം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
ഹർജി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താനായിരുന്നു സി.ബി.എസ്.ഇയുടെ തീരുമാനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.
