കുവൈത്ത് : കുവൈത്ത് ജയിലില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു .സെന്‍ട്രല്‍ ജയിലിലെ 59 വയസ്സുള്ള തടവുകാരിയാണ് മരിച്ചത്. ഇവര്‍ക്ക് മറ്റുപല രോഗങ്ങളും ഉണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശ്വാസതടസ്സവും മറ്റു പ്രയാസങ്ങളുമായി ഇവരെ ജൂണ്‍ 15നാണ് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് മരിച്ചത്. കുവൈത്ത് സെന്‍ട്രല്‍ ജയിലിലെ 300ഓളം തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരുടെയും രോഗം ഭേദമായി.
അതേസമയം രാജ്യത്ത് 742 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 41,033 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 534 പേര് ഉള്‍പ്പെടെ 32,304 പേര് രോഗമുക്തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 334 ആയി. ബാക്കി 8395 പേരാണ് ചികിത്സയിലുള്ളത്. 165 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.