കുണ്ടറയിൽ യുവാവിനെ കുത്തിക്കൊന്നവർ കൊച്ചിയിൽ പിടിയിൽ

കൊല്ലം : കുണ്ടറയില്‍ സക്കീര്‍ ബാബുവെന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊച്ചി ഇടപ്പള്ളിയില്‍ പിടിയിലായി. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് പൊലീസ് പിടിയിലായത്. . പ്രതികളെ പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി.
വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സക്കീര്‍ ബാബുവിനെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രജീഷ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്തുനിന്ന് ചരക്ക് ലോറിയില്‍ ഇടപ്പള്ളിയിലെത്തുകയായിരുന്നു. പ്രജീഷിന്റെ ജിംനേഷ്യത്തില്‍ കയറി സക്കീര്‍ ബാബു ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രജീഷ് ഇന്നലെ റോഡിലിട്ട് സക്കീര്‍ ബാബുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
പ്രതികള്‍ ജില്ല വിട്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം വിടാന്‍ എളുപ്പമല്ലാത്തതിനാല്‍ വടക്കന്‍ ജില്ലകളിലേക്ക് പ്രതികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹന പരിശോധന കര്‍ശനമാക്കിയത്. എളമക്കര എസ് ഐ ജോമോന് ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ പ്രതികളാണെന്ന് വ്യക്തമായതും അറസ്റ്റ് ചെയ്തതും.
There are no comments at the moment, do you want to add one?
Write a comment