ശ്രീനഗർ : ജമ്മു കാഷ്മീരിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. കാഷ്മീരിലെ രജൗരിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് സൈനികൻ വീരമൃത്യുവരിച്ചത്. ഇതോടെ ഈ മാസം പാക് ആക്രണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായി.
അതിർത്തിയിൽ പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പൂഞ്ചിലെ കൃഷ്ണ ഘട്ടിയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത്.
അതേസമയം അനന്തനാഗിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യൻ സൈനികരും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
