ജൂലൈ ഒന്നുമുതല്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെക്കും

June 22
09:05
2020
പാലക്കാട് : സ്വകാര്യ ബസ്സുകൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ ജി.ഫോം കൊടുത്ത് ബസ്സുകൾ ഓട്ടം നിർത്തിവെക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു.
ഡീസൽ വില പിൻവലിക്കുക, സ്വകാര്യ ബസ് ഉടമകൾക്ക് ഡീസൽ സെയിൽ ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണാ സമരം പാലക്കാട് ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായുന്നു അദ്ദേഹം.
കോവിഡ് 19 കാലഘട്ടത്തിൽ സാമൂഹ്യ അകലം പാലിച്ച് യാത്രക്കാരെ കയറ്റുമ്പോൾ വർദ്ധിപ്പിച്ച ബസ് ചാർജ്ജ് പിൻവലിച്ച നടപടി ബസ്സുടമകളോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പി.ബേബി അധ്യക്ഷനായി. ആർ.മണികണ്ഠൻ, പി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
There are no comments at the moment, do you want to add one?
Write a comment