കൊട്ടാരക്കര : കൊട്ടാരക്കര വില്ലേജിൽ ഇ.റ്റി.സി. കാടാംകുളം ലയൺസ് ക്ലബ്ബിന് സമീപം കുറ്റിച്ചിറ ഗാർഡനിൽ ജോൺസന്റെ ഭാര്യ മേരിക്കുട്ടിയെ (66) ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി കൊട്ടാരക്കര വില്ലേജിൽ ഇ.റ്റി.സി. പടിഞ്ഞാറ്റിൻകര തെക്ക് മുറിയിൽ കാടാംകുളം എന്ന സ്ഥലത്ത് ശാന്തി നിലയത്തിൽ കുട്ടൻപിള്ള മകൻ ശിവദാസൻപിള്ള(58) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പരാതിക്കാരിയുമായി എതിർകക്ഷിക്ക് ഉണ്ടായിരുന്ന വഴി തർക്കത്തെ തുടർന്ന് പരാതിക്കാരിയുടെ വസ്തുവിൽ അതിക്രമിച്ച് കയറി പരാതിക്കാരിയേയും തടയാനെത്തിയ മകൻ അലക്സിനേയും ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
