സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയിൽ നിന്ന് മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സി ഐ പ്രസാദ് കുമാർ എ യും
ജനമൈത്രി ബീറ്റ് ഓഫീസർമാർക്കുള്ള അവാർഡ് ശ്രീകുമാർ, രതീഷ് വി ആർ എന്നിവരും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ച് ഏറ്റുവാങ്ങിയിരുന്നു.
ജനമൈത്രി പോലീസിന്റെ സോഫ്റ്റ്‌വെയർ അധിഷ്ഠിത ബീറ്റ് സംവിധാനമായ എം ബീറ്റിലെ കണക്കനുസരിച്ച്
ഏറ്റവും കൂടുതൽ വീടുകൾ സന്ദർശിച്ചത് അടിസ്ഥാനമാക്കിയാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷനെ സംസ്ഥാന തലത്തിൽ ഉപഹാരത്തിന് തെരഞ്ഞെടുത്തത്.അനുമോദന ചടങ്ങിൽ സ്റ്റേഷൻ സി ഐ പ്രസാദ് കുമാറിനെ പ്രതിനിധീകരിച്ച് എസ് ഐ ഗോപാലൻ സ്റ്റേഷനുള്ള ഉപഹാരവും
ബീറ്റ് ഓഫീസർമാർക്കുള്ള ഉപഹാരം ശ്രീകുമാർ രതീഷ് വി ആർ എന്നിവരും സ്വീകരിച്ചു.
മൈക്രോ ടെക് എജ്യുക്കേഷണൽ ഗ്രൂപ്പ് ചെയർമാൻ ഷിബു കെ മുഹമ്മദ് ഉപഹാരം കൈമാറി
ഡയറക്ടർമാരായ അൻഫാസ് കെ മുഹമ്മദ്, നസീർ വി എം, ശിവദാസ്, പട്ടാമ്പി ലൈവ് പ്രതിനിധികളായ യു എ റഷീദ്, റഷീദ് ഹസൻ വിളയൂർ, അഫ്സൽ യുഎ എന്നിവർ സംബന്ധിച്ചു.