മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുന്‍ ഫുട്ബോള്‍ താരം ഇളയിടത്ത് ഹംസക്കോയ (61) കോവിഡ് ബാധിച്ച് മരിച്ചു. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചു. നെഹ്റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മുന്‍ കാലിക്കറ്റ് വാഴ്സിറ്റി താരവുമായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും രണ്ട് പേരക്കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനഞ്ചായി.
