മലപ്പുറം : കോവിഡ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കോവിഡ് പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. മാതാപിതാക്കള്‍ക്കൊപ്പം കോയമ്പത്തൂരിൽ നിന്നും എത്തിയതായിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം എത്തിയതിനു ശേഷം മാത്രമേ കോവിഡ് മൂലമാണോ മരണമെന്ന് വ്യക്തമാകൂ.