വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകനു നേരെ കയ്യേറ്റ ശ്രമം

കുളത്തൂപ്പുഴ : വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെതിരെ കയ്യേറ്റത്തിനു ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ അമ്പലക്കടവില്‍ പ്രവര്‍ത്തിക്കുന്ന പാചകവാതക വിതരണ കേന്ദ്രം താല്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതറിഞ്ഞ വിവരം ശേഖരിക്കാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകനായ സനില്‍കുമാറിനു നേരെ വിതരണ കേന്ദ്രം പ്രതിനിധി ജോലി തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിനു ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പ്രതിഷേധവുമായി പത്രമാധ്യമ പ്രവര്‍ത്തകരെത്തുകയും കുറ്റക്കാരനെതിരെ -നടപടി സ്വീകരിക്കണമെന്നു കാട്ടി കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുളത്തൂപ്പുഴ സി. ഐ. വിജയന്‍റെ നേതൃത്വത്തില്‍ പ്രാഥമിക വിവരം ശേഖരിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട ശിവശങ്കരനെ കസ്റ്റഡിയിലെടുത്തു
There are no comments at the moment, do you want to add one?
Write a comment