കോഴിക്കോട് – കുറ്റ്യാടി : കോവിഡ് – 19 പശ്ചാത്തലത്തിൽ കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു പഞ്ചായത്തുകളിലും പൊതുഗതാഗതം നിരോധിച്ചതായി കുറ്റ്യാടി പൊലീസ് അറിയിച്ചു. വയനാട്–-കുറ്റ്യാടി സംസ്ഥാന പാതയിൽ ഓത്തിയോട്ട് പാലം മുതൽ കുറ്റ്യാടി വരെയും മരുതോങ്കര പാലം മുതൽ ജങ്ഷൻ വരെയും പേരാമ്പ്ര റോഡിൽ കുറ്റ്യാടി പുഴ പാലം മുതൽ കുറ്റ്യാടി–-വടകര റോഡിൽ കക്കട്ട് കുളങ്ങരത്ത് വരെയുമാണ് പൊതുഗതാഗതം നിരോധിച്ചത്. കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഉൾനാടൻ റോഡുകളും അടച്ചു. പുതിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൊതുഗതാഗതവും അടച്ചുപൂട്ടലും തുടരുമെന്ന് കുറ്റ്യാടി സിഐ അരുൺദാസ് പറഞ്ഞു
