തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി. പാലക്കാട് 29 കണ്ണൂര്‍ 8 കോട്ടയം 6, മലപ്പുറം എറണാകുളം അഞ്ച് വീതം. തൃശൂര്‍ കൊല്ലം നാല് വീതം, കാസര്‍ക്കോട് ആലപ്പുഴ മൂന്ന് വീതം എന്നിങ്ങനെയാണ് രോഗികള്‍.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്കി.