കോവിഡ്; ഓച്ചിറ സ്വദേശി റിയാദിൽ മരിച്ചു

May 26
11:49
2020
റിയാദ് : കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ 10 ദിവസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ മരിച്ചത്.
റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഇദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാടും ഡൊമിനിക് സാവിയോയും നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തിയത്.
കോവിഡ് പോിസിറ്റീവായി ഇദ്ദേഹത്തിന്റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍
There are no comments at the moment, do you want to add one?
Write a comment