തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ തടവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് സ്റ്റേഷനില്‍ സി.ഐ ഉള്‍പ്പെടെ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. പൂജപ്പുരയിലുള്ള സ്പെഷല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. പ്രതിയെ ജയിലില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.
ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.റിമാന്‍ഡിലായ പ്രതിയെ ജയിലിലേക്ക് അയയ്ക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്.