കൊട്ടാരക്കര: റോയൽനഗർ – ഈയ്യംകുന്ന് റോഡ് ഉപയോഗശൂന്യമായി കിടക്കുന്ന റോഡിൻ്റെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി റോയൽ നഗറിലെ യുവാക്കൾ
റോഡിൻ്റെ അവസ്ഥ വളരെ മോശമാണ്. വർഷങ്ങളായി ഈ ശോചനീയ അവസ്ഥ തുടങ്ങിയട്ട്, വളരെ ആഴത്തിൽ ഉള്ള കുഴികൾ ആണ് ഇപ്പോൾ ഉള്ളത്,
മാത്രമല്ല രാത്രിയായി കഴിഞ്ഞാൽ ഒരു പോസ്റ്റിൽ പോലും ലൈറ്റ് ഇല്ലാത്തതിനാൽ ഇവിടെ കുറ്റാകൂരിരുട്ട് ആണ്,
സ്ഥലം കൗൺസിലർ ശ്രീമതി. സൂസമ്മ ചാക്കോയെ നിരവധി തവണ നേരിൽ പോയി കണ്ടിട്ടും ഇതിൽ ഒരു നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ റോയൽ നഗറിലെ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങി വന്നത്.
ഉടനടി തന്നെ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകണം എന്നാണ് റോയൽനഗർ നിവാസികളുടെ ആവശ്യം.
ഫെലിക്സ് സാംസൺ, ദീപു ഉമ്മൻ, ആൽബിൻ അലക്സ്, റ്റിറ്റി സാമുവേൽ, സാംസൺ സാമുവേൽ, സാം കെ അലക്സ്, ആൽബർട്ട് അലക്സ്, ജോയൽ ജെയിംസ്, സോനു സജി തുടങ്ങിയവർ നേതൃത്വം നല്കി.
വീഡിയോ 👇👇👇