മഹാരാഷ്ട്ര : മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. ഇന്നാണ് പരിശോധനാഫലം പുറത്ത് വന്നത്.
അതേസമയം, മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകള്‍ അരലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 60 പേര്‍ മരിച്ചു. 50,231 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി 3041 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണ സംഖ്യ 1635 ആയി.