കുവൈറ്റ് സിറ്റി : ഒരു മലയാളി കൂടി മരണപ്പെട്ടു കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു. കുവൈറ്റ് വിമാനത്താവളത്തില്‍ റെന്റ് എ കാര്‍ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ ആണ് ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. മെയ് 11നാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
