ലോകമാകമാനം കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തോട് അടുക്കുമ്പോൾ ശാസ്ത്രലോകം ഉറക്കമൊഴിച്ചും പ്രയത്നിക്കുകയാണ് ഈ വ്യാധിക്കൊരു പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍. ഇതുവരെ ലോകാരോഗ്യ സംഘടനയില്‍ 76 ഗവേഷണകേന്ദ്രങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പേര് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ചൈനയില്‍ നടക്കുന്ന ഗവേഷണം വിചാരിച്ച രീതിയില്‍ മുന്നോട്ടുപോകുന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അമേരിക്കയില്‍ നടക്കുന്ന വാക്സിന് ഗവേഷണം ഏതാണ്ട് അന്ത്യ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. എട്ട് വോളന്റിയര്‍മാര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിലാണ് ഇപ്പോള്‍ ഇത് പരീക്ഷിച്ചിരിക്കുന്നത്. ഇത് ഫലവത്താണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
