തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി കേരളത്തില്‍ ജില്ലയ്ക്കകത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സര്‍വീസ് അനുവദിച്ചിരുന്നെങ്കിലും ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന നിലപാടില്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും കനത്ത നഷ്ടം അതുമൂലം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാര്‍ജ് വര്‍ദ്ധനയാണെന്നും ബസ്സുടമകള്‍ പറഞ്ഞു.
മിനിമം യാത്രാക്കൂലി 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രാക്കൂലി വേണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഇതിന് പുറമെ ഡീസല്‍ നികുതി ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുമില്ല. ഇതാണ് ബസുടമകളുടെ പ്രതിഷേധത്തിന് കാരണം.ബസ്സില്‍ മൊത്തം സീറ്റിന്റെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂവെന്നും ആളുകള്‍ ബസില്‍ നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.