ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു രാജ്യത്തു കോവിഡ് കുതിക്കുന്നു. ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോർട്ടെങ്കിലും 4 ദിവസം ശേഷിക്കെ ഇന്നലെ രോഗികൾ 67,152 ആയി. ലോക്ഡൗൺ നിബന്ധനകളിലെ ഇളവുകളാണു രോഗികൾ വർധിക്കാൻ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കിൽ വർധിച്ചാൽ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകൾ ഉണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
