അഞ്ചൽ: കോവിഡ് 19നെ പ്രതിരോധിയ്ക്കാൻ വേണ്ടി ലോക്ക് ഡൗണിനോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ കർശന നിയമനടപടികൾ നടപ്പാക്കാൻ അഞ്ചലിൽ രാപ്പകൽ കഷ്ടപ്പെടുന്ന അഞ്ചൽ പോലീസിനെ അഞ്ചൽ കാരുണ്യ കൂട്ടായ്മ ആദരിച്ചു.

കോവിഡിനെ നേരിടാൻ അഞ്ചൽ സി.ഐ സി.എൽ സുധീർ, എസ്.ഐ പുഷ്പ്പ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സേന മഴയെത്തും, വെയിലത്തും രാപ്പകൽ ഇല്ലാതെ വാഹന പരിശോധന ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തിവരുന്നു. നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങ് രക്ഷാധികാരി പി.ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിട്ടേഡ് ഡെപ്യൂട്ടി റയിഞ്ച് ഓഫീസർ കെ. മനോഹരൻ, ട്രഷറർ വിഷ്ണുമഹലക്ഷ്മി, വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലൂർ വിള, അംഗം സഞ്ജിത്ത് പനയഞ്ചേരി എന്നിവർ പങ്കെടുത്തു.

