കൊറോണക്കാലത്തും വീട്ടുജോലികൾക്കു ശേഷം ഒരു കുടുംബം മുഴുവൻ ഉപയോഗശൂന്യമായ കോട്ടൻകീസും, ചില്ല് കുപ്പികളും , വീടിന്റെ അരികിലുള്ള മുളയുംസമാകരിച്ചു, ഫാബ്രിക്ക് പെയിന്റും, ബോട്ടിൽപെയിന്റിങ്ങും, പൂക്കളുമായി ഒക്കെ വീട്ടിൽ ചിലവഴിക്കുന്നത്. പടിഞ്ഞാറെ കല്ലടയിൽ വലിയപാടം മൂന്നാംവാർഡിൽ ഉഷാലയത്തിൽ മുൻ പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാലയംശിവരാജനും കുടുംബവും ആണ് വീട്ടിലെ ജോലികൾക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി പൂക്കൾ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.കൊറോണയുടെ സേവനപ്രവർത്തനത്തിനിടയിലും ഉഷാലയം ശിവരാജനും ഇവരെ സഹായിക്കാറുണ്ട് ഭാര്യ രാജിയും മക്കൾ ദേവികആർ രാജ്, ശിവപ്രിയയും എന്നിവരും ചേർന്നാണ് പൂക്കൾ നിർമാണം, കടകളിൽ നിന്ന് ലഭിക്കുന്ന പഴയ തുണിയുടെ സഞ്ചിയും, തുണിയുടെ കവറുകളുമൊക്കെ വെച്ചാണ് പൂക്കൾ നിർമാണം എങ്കിൽ വീടുകളിൽ നിന്ന് കളയുന്ന ചില്ലു കുപ്പികൾ വെച്ച് അതിലിൽ പെയിന്റിംഗ് വർക്കുകളും ചെയ്യുന്നത്.വീടിന്റെ സമീപത്തു നിന്ന് കട്ട് ചെയ്ത മുള ഉപയോഗിച്ച് പെയിന്റ് ചെയ്തു ഉപയോഗിക്കുന്നു.
വാർത്ത – തൊളിയ്ക്കൽ സുനിൽ