കൊട്ടാരക്കര : ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര നഗരസഭയിൽ നടന്ന ബന്ധുനിയമനത്തിൽ പ്രതിഷേധിച്ചുകൊണ്ട് നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു. കൊട്ടാരക്കര നഗരസഭയിലെ സി. പി. ഐ. എം ന്റെ നഗരസഭ കൗൺസിലറും, മുൻ വൈസ് ചെയർപേഴ്സനുമായ അനിത ഗോപകുമാറിന്റെ മരുമകളെയാണ് പുതിയ തസ്തിക സൃഷ്ടിച്ചുകൊണ്ട് നിയമിച്ചത്. എംപ്ലോയ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ മാനേജർ ആയിട്ടാണ് നിയമനം നടത്തിയത്. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം തട്ടിക്കൂട്ട് ഇന്റർവ്യൂ നടത്തുകയും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സിപിഎമ്മിന്റെ നേതാവിന്റെ മരുമകളെ പിൻവാതിലിലൂടെ നിയമിക്കുകയായിരുന്നു. താൽക്കാലിക നിയമനങ്ങൾ നടത്തേണ്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തി ആക്കി കൊണ്ടാണ് ഈ ബന്ധു നിയമനം നടന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി പ്രസിഡന്റ് അനീഷ് വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം നഗരസഭ കൗൺസിലർ പവിജ പത്മൻ ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി അജു ജോർജ് മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ നഹാസ് ഷംസുദീൻ, വിഷ്ണു കുളക്കട, ജയകൃഷ്ണൻ, നെബു ബാബു, സതീഷ്, മനോജ്, വിക്കി, ജോയൽ, ജിജോ, ഫെയ്ത് തുടങ്ങിയവർ സംസാരിച്ചു.
