കൊട്ടാരക്കര മുൻസിപ്പാലിറ്റി 20 ആം ഡിവിഷൻ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിയ്ക്കുന്ന യു ഡി എഫ് സ്ഥാനാർഥി ശ്രീമതി ലിസ്സി അലക്സ് കൊട്ടാരക്കര നഗരസഭാ സെക്രട്ടറി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ കെ ജി അലക്സ്, പി ഹരികുമാർ, അഡ്വ. ബ്രിജേഷ് എബ്രഹാം, പാത്തല രാഘവൻ, ഓ. രാജൻ,ബേബിപടിഞ്ഞാറ്റിൻകര, കോശി കെ ജോൺ,എം അമീർ, കണ്ണാട്ടു രവി, സുധീർ തങ്കപ്പ, ജോജോ, പീറ്റർ, വി. ഫിലിപ്പ്, തോമസ് മാത്യു, ആർ. മധു,പവിജാ പദ്മൻ, ജയിസി ജോൺ, സൂസമ്മ, അഡ്വ എം കെ മുരളീധരൻ നായർ,എം സി ജോൺസൺ, സുധി നീലേശ്വരം, ശോഭ പ്രശാന്ത്, ഷിനു, ജോൺ മത്തായി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പത്രിക സമർപ്പണം.
