വയനാട്: എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി വയനാട് മണ്ഡലത്തിലെത്തുന്നു. ഇന്നും നാളെയും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമെത്തും.
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്നത്തെ പരിപാടികൾ. രാവിലെ 11.30ഓടെ കരിപ്പൂരിലെത്തുന്ന പ്രിയങ്ക മുക്കത്തെ പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് ശേഷം കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും നാളെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലും പരിപാടികളിൽ പങ്കെടു