കൊട്ടാരക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 47വർഷം കഠിന തടവും 220000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി. അഞ്ചു മീര ബിർല. ഇളമാട് വില്ലേജിൽ കണ്ണംകോട് എന്ന സ്ഥലത്ത് പാറവിള വീട്ടിൽ ഷെഹിൻ(27) എന്നയാളിനെയാണ് ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിൽ നടന്ന സംഭവത്തിൽ 2021 ഫെബ്രുവരി ചടയമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശരലാൽ SI പ്രിയ , പോലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ വി. എസ് , ബിജോയ്.എസ് , വി. ബിജു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷുഗു. സി. തോമസ് ഹാജരായി.