കൊച്ചി: കളമശേരിയിൽ സ്വകാര്യ ബസും സിഎൻജി ടാങ്കറും കൂട്ടിയിടിച്ച് അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ഏഴോടെ കളമശേരി പ്രീമിയർ ജംഗ്ഷനിൽവച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും നിലവിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.