കോട്ടയം: യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ മാറ്റി. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം.യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാണ് ചാണ്ടി ഉമ്മനെ ടെലിഫോണിലൂടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് ചാണ്ടി ഉമ്മനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത് എന്നത് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.മാത്രമല്ല സംസ്ഥാനത്തെ ചില നേതാക്കളുടെ ഇടപെടലുണ്ടെന്ന സംശയമാണ് ചാണ്ടി ഉമ്മനൊപ്പമുള്ളവർ ഉയർത്തുന്നുണ്ട്.