ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകി. നിലവിൽ ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആണ് നിതിൻ ജാംദാര്‍.
2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ.ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും.