ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യയന വർഷത്തേക്ക് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റാ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് എ.ഐ ആൻഡ് റോബോട്ടിക്സ്, ബി.കോം കൊമേഴ്സ് വിത്ത് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ നാലുവർഷ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, നിർദിഷ്ഠ അനുബന്ധങ്ങളും 750 രൂപ (എസ്.സി/എസ്.ടി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം കോളജിൽ ലഭിക്കണം. പ്രോസ്പെക്ടസ് www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 0471-2234374, 9495877099.