കുണ്ടറ: കേരളകോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ‘ഒരുമ’ പദ്ധതിക്ക് തുടക്കം കുറിച്ചു.കുണ്ടറ നിയോജക മണ്ഡലത്തിലെ പെരുമ്പുഴയിൽ ഭിന്നശേഷിക്കാരൻ ആയ വ്യക്തിക്ക് വീൽചെയർ നൽകിക്കൊണ്ട് നിയോജകമണ്ഡലം പ്രസിഡൻറ് കുളത്തൂർ രവി പദ്ധതി ഉദ്ഘാടനം ചെയ്തു.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി ഷൈജു കോശി, ഒരുമ പദ്ധതിയുടെ കോഡിനേറ്റർ വെങ്കിട്ട രമണൻ പോറ്റി, നിയോജകമണ്ഡലം ഭാരവാഹികളായ അനിൽ പനിക്കവിള, മുളവന ഹരീഷ് കുമാർ, പ്രകാശ് മയൂരി, ബെന്നി നൈനാൻ, ജെ സെബാസ്റ്റ്യൻ, ജെ ജിജിമോൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.