കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചല്‍ വടമണില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
