ഭാവിയെപ്പറ്റി അറിയുവാനായി മനുഷ്യൻ നെട്ടോട്ടമോടുകയാണ്. ഇനിയെന്തു സംഭവിക്കും എന്നറിയാതെ ആകുലതയിൽ കഴിയുന്ന മാനവരാശി. ലോകത്തിന്റെ ഭാവിയെപ്പറ്റി വ്യക്തമായ പരാമർശം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും അസമാധാനവും ഇതിന് തെളിവാണ്. ദൈവത്തോട് അടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കൊട്ടാരക്കര ബ്രദ്റൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുവിശേഷകൻ ജോൺ പി. തോമസ്. പ്രൊഫ. മാത്യൂസ് എബ്രഹാം അധ്യക്ഷനായിരുന്നു.ജോൺ വർഗീസ്, തോമസ് കെ. മാത്യു, കെ.ജി. ശാമുവേൽ, ജേക്കബ് പി. മാത്യു, വി.കെ.മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാദിവസവും വൈകിട്ട് 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ ബിജു കെ ആലടി , ജോസ് മാത്യു, ചാണ്ടപ്പിള്ള ഫിലിപ്പ്, തോംസൺ ബി. തോമസ് എന്നിവർ പ്രസംഗിക്കും. വ്യാഴം രാവിലെ 10 ന് കുടുംബ സംഗമം, വെള്ളി രാവിലെ 10ന് സോദരീസമാജം സമ്മേളനം ,ശനി രാവിലെ 10ന് വൈ.എം.ഇ.എഫ്. സമ്മേളനം എന്നിവ നടക്കും. 21 ഞായർ രാവിലെ 10ന് ആരാധനയോഗവും തുടർന്ന് സമാപന സമ്മേളനവും ഉണ്ടായിരിക്കും. തോംസൺ ബി തോമസ് സമാപന സന്ദേശം നൽകും.