കൊട്ടാരക്കര : 18 ന് കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിര മൈതാനിയിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി കൊട്ടാരക്കരയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ബാന്റ് മേളം, ചെണ്ടമേളം, പഞ്ചവാദ്യം, മുത്തുക്കുടകൾ, തെയ്യം, തിറയാടൽ, കഥകളി, ഓട്ടൻതുള്ളൽ വേഷങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ കച്ചേരിമുക്കിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പുലമൺ ജംഗ്ഷനിൽ സമാപിച്ചു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, നിയോജകമണ്ഡലം സംഘാടകസമിതി കൺവീനർ എഡിഎം ആർ ബീനാറാണി, തഹസീൽദാർ പി ശുഭൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എ എബ്രഹാം, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മന്മഥൻനായർ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ എസ് ഷാജി, കാപ്പെക്സ് ഡയറക്ടർ ബോർഡ് അംഗം സി മുകേഷ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ പ്രേമചന്ദ്രൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൻ വിനോദ് കുമാർ, ഡെപ്യൂട്ടി തഹസീൽദാർമാരായ ജി അജേഷ്, സതീഷ് കെ ഡാനിയേൽ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണികൃഷ്ണമേനോൻ, ജേക്കബ് വർഗീസ് വടക്കടത്ത്, ജി സുഷമ, എ മിനികുമാരി, കൗൺസിലർമാരായ അനിത ഗോപകുമാർ, സണ്ണി ജോർജ്ജ് വക്കീലഴികം,ബിജി ഷാജി, എസ് ഷീല, മുനിസിപ്പൽ സെക്രട്ടറി ടി വി പ്രദീപ് കുമാർ, എൻ ബേബി, കെ പ്രഭാകരൻനായർ, എം ബാബു, കെ വിജയകുമാർ, പി ജെ മുരളീധരൻ ഉണ്ണിത്താൻ, ജി മുകേഷ്, ബി വേണുഗോപാൽ, എം ചന്ദ്രൻ എന്നിവർ നേതൃത്വം നല്കി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടംബശ്രീ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കലാകായിക താരങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
