റേഷൻ വാതിൽപ്പടി വിതരണത്തിലെ ട്രാൻസ്പോർട്ടിംഗ് കരാറുകാർ ഇന്നലെമുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് ഇന്ന് രാവിലെ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ട്രാൻസ്പോർട്ടേഷൻ കരാറുകാരുമായി നടത്തിയ ചർച്ചയിലെ തീരുമാനമനുസരിച്ചാണ് സമരം പിൻവലിച്ചത്.
ഗതാഗത കൈകാര്യ ചെലവിനത്തിൽ കരാറുകാർക്ക് നൽകാനുള്ള കുടിശിക രണ്ടാഴ്ചയ്ക്കകം നൽകുന്നതിന് ധാരണയായി. നാളെ മുതൽ വാതിൽപ്പടി വിതരണം പുനരാരംഭിക്കുമെന്നും രണ്ടുദിവസത്തിനകം വിതരണം സാധാരണ നിലയിലാകുമെന്നും സപ്ലൈകോ സി.എം.ഡി അറിയിച്ചു.