തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ് എഫ് ഐ പ്രതിഷേധത്തിൽ ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും റിപ്പോർട്ട് തേടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് തേടിയത്. അതേസമയം പ്രതിഷേധത്തിൽ അറസ്റ്റിലായ 19 എസ് എഫ് ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇതിൽ ഏഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ പറയുന്നത്. ഇന്നലെ രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മൂന്ന് തവണയാണ് ഗവർണറുടെ വാഹനം എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞത്. ഒടുവിൽ ഗവർണർ കാറിൽ നിന്നുമിറങ്ങി പ്രതിഷേധക്കാർക്ക് നേരെയും പോലീസിന് നേരെയും ക്ഷുഭിതനായി സംസാരിച്ചിരുന്നു.