കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് ‘അനുപമ പത്മൻ’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്ലോഡ് ചെയ്തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.