ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ കൊല്ലം ജില്ലാ ജനറൽ കൊല്ലം ജില്ലാ ജനറൽ ബോഡി മീറ്റിംഗും സംഘടന തിരഞ്ഞെടുപ്പും 2023 ഡിസംബർ 10 പകൽ രണ്ടുമണിക്ക് കൊട്ടാരക്കര പോലീസ് സ്റ്റേഷന് സമീപമുള്ള ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ വച്ച് ജില്ലാ രക്ഷാധികാരി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടുന്നു. പ്രസ്തുത യോഗം സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി പി.എസ്.നായർ ഉത്ഘാടനം ചെയ്യും. മറ്റ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുന്നു.
സംഘടനയുടെ നിരന്തര നിവേദനങ്ങളുടെയും സമരങ്ങളുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി നടത്തിയ ഔദ്യോഗിക ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ലിക്വർ സഹിതമുള്ള സെൻട്രൽ പോലീസ് കാന്റീൻ, Ex.CAPF വിമുക്തഭട പദവി വാർബ്, PM Scholarship, ഹോം ഗാർഡ്, വീട്ടുകരം ഒഴിവാക്കൽ തുടങ്ങിയവ ലഭിച്ചത്. പ്രതിരോധ സേനകൾക്ക് സമാനമായ പ്രതിരോധ ആഭ്യന്തര സുരക്ഷാ ഡ്യൂട്ടികൾ ആണ് അർദ്ധ സൈനിക വിഭാഗങ്ങളും രാജ്യ സുരക്ഷയ്ക്കായി ചെയ്യുന്നത്.
ഒരു സംഘടനയുടെ പ്രധാനപ്പെട്ട ആവശ്യങ്ങളായ പ്രത്യേക സായുധസേനാ പെൻഷൻ റൂൾ, NPS ഒഴിവാക്കൽ, CPC – GST യിൽ നിന്നും ഒഴിവാക്കൽ, ഒരു റാങ്കിന് പെൻഷൻ എന്നിവ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ നാളിതുവരെ ആയവ അനുവദിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ CGHS അലോപ്പതി ആയുർവേദ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കണമെന്നും ജില്ലയിലെ ആയുർവേദ അലോപ്പതി ആശുപത്രികൾ പാനൽ ആശുപത്രികൾ ആയി അംഗീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
CPC മുഖാന്തിരം പുതിയതായി നടപ്പിലാക്കുന്ന ലിക്കർ വിതരണ സമ്പ്രദായം, SBI CAF Salary Package Insurance, CGHS, PM Scholarship, Pension പരാതികളും മാർഗനിർദേശങ്ങളും സംശയ നിവാരണവും സമ്മേളനത്തിൽ നേതാക്കൾ വിശദീകരിക്കുന്നതാണ്. ജില്ലയിലെ CRPF, BSF, ITBP, CISF, SSB, AR എന്നീ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവരും, വിധവകളും, ആശ്രിതരും സമ്മേളനത്തിൽ പങ്കെടുക്കും.